Timely news thodupuzha

logo

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. ഗ്യാലറി തകർന്ന് 70-ഓളം പേർക്കാണ് പരുക്കേറ്റത്.

സ്റ്റേഡിയം നിർമ്മിച്ചത് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിൻറെ അനുമതിയോടെയാണ് എന്നാൽ നിശ്ചയിച്ചിരുന്നതിലും കൂടുതൽ ആളുകൾ മത്സരം കാണാൻ എത്തിയതാണോ അപകടകാരണമെന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗ്യാലറിയിൽ ഉൾകൊള്ളാനാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ടിക്കറ്റ് മുഖേനയാണ് ആളുകളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ തകർന്നു വീണതിൻറെ കാരണം വ്യക്തമല്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്ന് സംഘാടക സമിതി വിഭാഗം സംഭവത്തിൽ പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം.

ഒരു മാസമായി നടന്നു വരുന്ന വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിൻറെ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്യാലറി പൊട്ടിതുടങ്ങുന്നത് ശ്രദ്ധയിൽപെട്ടയുടനെ തന്നെ കാണികൾ ചാടി രക്ഷപ്പെട്ടതിനാൽ ആരുടെയും പരുക്ക് ഗുരുതരമല്ല.

Leave a Comment

Your email address will not be published. Required fields are marked *