Timely news thodupuzha

logo

കർണാടകയിൽ മലയാളി നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടി കടുത്ത മാനസിക പീഡനം നേരിട്ടെന്ന് കുടുംബം

ബാംഗ്ലൂർ: കർണാടകയിലെ രാമനഗരയിലെ നഴ്സിങ് കോളെജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളെജിനും പൊലീസിനുമെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്ത്.

പെൺകുട്ടി കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. പരീക്ഷയിൽ കോപ്പിയടിച്ചും എന്നാരോപിച്ച് നാല് ദിവസത്തേക്ക് അനാമികയെ കോളെജ് അധികൃതർ സസ്പെൻറ് ചെയ്തിരുന്നു. പഠനം പൂർത്തിയാക്കാനും സർട്ടിഫിക്കറ്റ് ലഭിക്കാനും വൻ തുക വിദ്യാർഥിയോട് കോളെജ് അധികൃതർ വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നു.

പിന്നീട് അനാമികയെ അധ്യാപകർ വിളിച്ചുവരുത്തി വലിയ രീതിയിൽ ശകാരിച്ചിരുന്നു. ഇനി പഠനം തുടരാൻ സാധിക്കുമേയെന്ന് തോന്നുന്നില്ലെന്ന് അനാമിക വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതിന് മുൻപ് കോളെജ് അധികൃതരുടെ പീഡനത്തിൽ അനാമികയുടെ റൂം മേറ്റായ ഒരു കുട്ടിയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറ‍ഞ്ഞു.

പിന്നീട് ആ കുട്ടി പഠനം നിർത്തി നാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. കോളെജ് അധികൃതരുടെ മാനസികപീഡനത്തെ തുടർന്ന് ചൊവ്വാൻഴ്ച വൈകിട്ട് വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. അനാമിക ആത്മഹത്യ ചെയ്യാൻ കാരണം കോളെജ് മാനേജ്മെൻറാണെന്നും കർശനനടപടി വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *