Timely news thodupuzha

രാജസ്ഥാനിൽ നിന്നും എത്തിച്ച ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമം; മലപ്പുറത്ത് അന്വേഷണം

മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി 5 ഒട്ടകങ്ങളെ കൊന്നാണ് ഇറച്ചി വിൽപ്പന. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം പൊലീസ് ഏറ്റെടുത്തു. മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഒട്ടക ഇറച്ചി വില. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. പരസ്യത്തിൻറെ യാഥാർഥ്യം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *