കൽപ്പറ്റ: ഫെബ്രുവരി എട്ടിന് പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലെത്തും. 2 ദിവസം നിയോജക മണ്ഡലത്തിലുണ്ടാവും. ബൂത്ത് നോതാക്കളുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.


ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലാവും പ്രിയങ്ക പങ്കെടുക്കുക. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്കയുടെ നിലസപാടുകൾ സന്ദർശന വേളകളിൽ നിർണായകമാവും.