Timely news thodupuzha

logo

തിരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പിയെ വിമർശിച്ച് മോഹൻ ഭാഗവത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടിയുള്ള ബി.ജെ.പിയുടെ പ്രചാരണരീതിയിൽ പരോക്ഷ വിമർശവുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഒറ്റ വ്യക്തിക്കോ പ്രത്യയശാസ്‌ത്രത്തിനോ രാജ്യത്തെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയില്ലെന്ന്‌ മോഹൻ ഭാഗവത് നാ​ഗ്പൂരിൽ പറഞ്ഞു.

മോദി സർക്കാർ പ്രചരിപ്പിക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം ചോദ്യം ചെയ്യുന്നതാണ്‌ ഈ പരാമർശം. ‘മികച്ച രാജ്യങ്ങളിലെല്ലാം പലതരം ചിന്തയുണ്ട്‌. അവിടെ എല്ലാ സംവിധാനങ്ങളുമുണ്ട്‌. ചിന്തകളുടെയും സംവിധാനങ്ങളുടെയും ബാഹുല്യമുള്ളിടത്തേ പുരോഗതി കൈവരിക്കൂ’–- മോഹൻ ഭാഗവത്‌ പറഞ്ഞു.കേന്ദ്രബജറ്റിനെ വിമർശിച്ചും മോഹൻ ഭാ​ഗവത് രം​ഗത്ത് എത്തിയിരുന്നു. ബിജെപിയും ആർഎസ്എസ് നേതൃത്വവും തമ്മിലുള്ള അകൽച്ച വെളിപ്പെടുത്തുന്നതാണ് ആവർത്തിച്ചുയരുന്ന ഇത്തരം വിമർശങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *