Timely news thodupuzha

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം നാല്‌ വർഷത്തിനുള്ളിൽ പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത നാല്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 4000 സ്റ്റാർട്ടപ്‌ മുഖേന 40,000 തൊഴിലവസരം സൃഷ്ടിക്കാനായെന്ന്‌ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ 35–-ാം വാർഷികവും കെ ആർ ഗൗരിയമ്മ എൻഡോവ്‌മെന്റ്‌ പ്രഖ്യാപനവും നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനാകണം. തൊഴിൽരംഗത്തെയും വ്യവസായരംഗത്തെയും സ്ത്രീകളുടെ പിന്നോട്ടടി പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു.

സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിച്ച 1.33 ലക്ഷം സംരംഭത്തിൽ 43,000ത്തിലധികം സ്ത്രീകളുടേതാണ്. ആകെ 2.8 ലക്ഷം തൊഴിലവസരം നൽകാനും 8000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനുമായെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *