Timely news thodupuzha

logo

ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നത്; മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്‌ വലിയ നേട്ടമാണെന്നും ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നതെന്നും നിയമമന്ത്രി പി.രാജീവ്‌ പറഞ്ഞു. കോടതി ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ ഉന്നതതല സമിതിയുടെ യോഗം 2021ൽ ചേർന്ന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതാണ്.

കോടതികളിലെ ഭാഷയും വിധിന്യായങ്ങളും മലയാളമാക്കാൻ 222 പരിഭാഷകരുടെ തസ്തിക ആവശ്യമാണെന്ന് കാണുകയും 50 തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ഇതിനകം 267 കേന്ദ്രനിയമങ്ങൾ പരിഭാഷപ്പെടുത്തി. 40 കേന്ദ്രനിയമങ്ങളുടെ പരിഭാഷ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാന നിയമങ്ങളിൽ 1481 എണ്ണം മലയാളത്തിലാക്കി. ഇതിന്റെയെല്ലാം ഒടുവിൽ മലയാളത്തിൽ വിധിന്യായം പുറപ്പെടുവിച്ച് പുതിയ മാതൃക തീർത്തു. കോടതി നടപടികൾ കമ്പ്യൂട്ടർവൽക്കരിക്കുന്ന കാര്യത്തിലും കേരള ഹൈക്കോടതി രാജ്യത്തിനു മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തത്.

Leave a Comment

Your email address will not be published. Required fields are marked *