കണ്ണൂർ: യു.ഡി.എഫും ബി.ജെ.പിയും സമരത്തിന്റെ മറവിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ് വിന്യാസമെന്നും എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന് ജാഥയിൽ എവിടെ വേണെങ്കിലും വരാമെന്നും എൽ.ഡി.എഫ് കൺവീനർക്ക് പ്രത്യേക ജില്ല ഒന്നുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.വി.ഗോവിന്ദൻ മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് സി.പി.ഐ(എം) ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.