Timely news thodupuzha

logo

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം

തിരുവനന്തപുരം: രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്ന് കെ.ജി എബ്രഹാം. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്.

ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ.ജി എബ്രഹാം പറഞ്ഞു. ‘ഇനി ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? ഒരു വീട് അധികം ഉണ്ടെങ്കിൽ അധിക നികുതി ഏർപ്പെടുത്തുന്നു. എന്നിട്ട് ഇവരോനോരുരുത്തനും പിരിക്കാനും നമ്മളെ കൊണപ്പെടുത്താനും എന്ന് പറഞ്ഞിട്ട് ഇവിടെ വരുകയാ. ദിസ് ഈസ് ടൂ മച്’ എന്നായിരുന്നു കെ.ജി എബ്രഹാമിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *