Timely news thodupuzha

logo

പ്രതിപക്ഷ സഖ്യം; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിർണ്ണായക രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും

ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് അവതരിപ്പിക്കും. പ്രമേയത്തിൽ ഉയരുന്നത് വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദ്ദേശമാകും. വിദേശകാര്യം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗയെ തെരഞ്ഞെടുത്ത നടപടിക്കും സമ്മേളനം അംഗീകാരം നൽകും. ഖർഗെ പതാക ഉയർത്തലിന് ശേഷം പത്തരയോടെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതാണ്. മുൻ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *