തൊടുപുഴ: തുടർച്ചയായ മഴ മൂലം റബ്ബറർ ഉദ്പാദനം നടക്കാത്തതിനാൽ റബർ കർഷകരുടെ ജീവിതവ മാർഗം വഴിമുട്ടിരിക്കുകയാണ്. റബർ അല്ലാതെ വേറെ വരുമാനം ഇല്ലാത്ത കർഷകർ ദുരിതത്തിലാണ്. റബ്ബറിന്റെ വില കുറയുമ്പോൾ കൊടുക്കുവാൻ മാറ്റിവെച്ചിരിക്കുന്ന വില സ്ഥിരത ഫണ്ട് വളരെ നാളുകളായി സർക്കാർ ഉപയോഗിക്കുന്നില്ല.

അതിനാൽ ആ ഫണ്ടിൽ നിന്നും റബർ കർഷകർക്ക് സഹായധനം നൽകണമെന്ന് ഗവൺമെന്റിനോട് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റബ്ബറിൽ നിന്ന് വരുമാനം ലഭിച്ചില്ലെങ്കിൽ കർഷകർ ഫല വൃക്ഷ കൃഷി ഉൾപ്പെടെയുള്ള മറ്റ് കൃഷികളിലേക്ക് തിരിയേണ്ടി വരും. അതുകൊണ്ട് ഗവൺമെന്റിന് ടാക്സ് ഇനത്തിൽ വലിയ വരുമാനം ലഭിക്കുന്ന റബ്ബർ കൃഷി നിലച്ചാൽ സർക്കാരിനും വലിയ വരുമാന നഷ്ടം ഉണ്ടാകും.

എത്രയും പെട്ടെന്ന് റബർ കർഷകരെ സഹായിക്കണമെന്ന് ആലക്കോട് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.





