Timely news thodupuzha

ആലപ്പുഴയിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്

ആലപ്പുഴ: ദൂരുഹ സാഹചര്യത്തിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ പ്രതി ചേർത്തല പളളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. സെബാസ്റ്റ്യൻ പണയം വച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടെതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജെയ്നമ്മയുടെ മൊബൈൽ ഫോൺ സിഗ്നലുകൾ അവസാനമായി ലഭിച്ചത് പ്രതിയുടെ വീടിന് സമീപത്ത് നിന്നായിരുന്നു.

2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതാവുന്നത്. ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. പ്രാർഥനാ യോഗങ്ങളിൽ വച്ചാണ് പ്രതി ജെയ്നമ്മയെ പരിചയപ്പെട്ടതെന്നും മൊഴി സെബാസ്റ്റ്യൻ നേരത്തെ നൽകിയിരുന്നു. നേരത്തേ സെബാസ്റ്റ്യന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *