തിരുവനന്തപുരം: കേന്ദ്ര ഏജൻസി അന്വേഷണം ലൈഫ് മിഷൻ കോഴക്കേസിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്കും സി.ബി.ഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ വായിച്ചു. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു? എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സി.ബി.ഐ വരാതിരിക്കാനാണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.