Timely news thodupuzha

logo

ഭിന്നശേഷി കലോത്സവം നടത്തി

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം വർണ്ണച്ചിറകുകൾ ദിവ്യജ്യോതി പാരീഷ് ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവ്വഹിച്ചു.

പഞ്ചായത്തിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 60ൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.ലളിതഗാനം, ഡാൻസ്,കവിതാപാരായണം, ചിത്രരചന,മോണോ ആക്ട് തുടങ്ങി വിവിധയിനം സർഗ്ഗകലകൾ സ്റ്റേജിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുബീഷ്,പഞ്ചായത്തംഗങ്ങളായ സി.ആർ. രാജു,വീണ അനൂപ്,ബിജി സന്തോഷ്,ഐസിഡിഎസ് സൂപ്പർവൈസർ എം.ബി റീന എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പരിപാടി അവതരിപ്പിച്ചവർക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി.

Leave a Comment

Your email address will not be published. Required fields are marked *