തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂൾ, വെങ്ങല്ലൂരിൽ വച്ച് നടന്ന 38മത് ഇടുക്കി ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ദ്രോണാ സ്പോർട്സ് അക്കാദമി ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യൻമാരായി. ജി.എച്ച്.എസ് അമരാവതി റണ്ണേഴ്സ് അപ്പ് നേടി.


പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ് അമരാവതി സ്കൂൾ ആണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്, ദ്രോണാ സ്പോർട്സ് അക്കാദമി റണ്ണേഴ്സ് അപ്പ് നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 6ഓളം ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മത്സരത്തിലെ വിജയികൾക്ക് ഇടുക്കി ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ജോർജ് റോജി ആന്റണിയും, സംസ്ഥാന സൈക്ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീറും ചേർന്ന് ട്രോഫിയും മെഡലുകളും വിതരണം ചെയ്യ്തു.


അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശ്രീമതി. ഡിമ്പിൾ വിനോദ് യോഗത്തിന് ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ഡോ. ബോബു ആന്റണി സമ്മേളനത്തിന് നന്ദി പറഞ്ഞു. ഈ മത്സരത്തിൽ നിന്ന് സെലക്ട് ചെയ്യുന്ന ടീം കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലക്കായി പങ്കെടുക്കും.





