Timely news thodupuzha

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി അധികാരത്തിലേക്ക്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടിയേക്കില്ല. പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്നാണ് വിവരം. റ്റി.കെ ദേവകുമാറാവും പുതിയ പ്രസിഡൻ്റ്. വിളപ്പിൽ രാധാകൃഷ്ണൻ സി.പി.ഐയുടെ പ്രതിനിധിയായേക്കും. ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടിയാൽ ഗവർണർ ഉടക്കിയേക്കുമെന്ന ധാരണയിലാണ് പുതിയ തീരുമാനം.

ഈ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അടക്കമുള്ള ബോർഡ് അംഗങ്ങൾ ഒഴിയേണ്ടിവരും. ശബരിമല സ്വർണക്കൊള്ള കേസിൻറെ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടരുതെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

കാലാവധി നീട്ടാനുള്ള ഓഡിനൻസിൽ ഒപ്പിട്ടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കാലാവധി നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *