Timely news thodupuzha

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭവന നിർമാണ പദ്ധതി പ്രകാരം ആദ്യ ഗഡു വിതരണം ചെയ്തു

തൊടുപുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭവന നിർമാണ പദ്ധതി പ്രകാരം ആദ്യ ഗഡു വിതരണം ചെയ്തു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ഭാ​ഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ചേർന്ന ചടങ്ങിൽ വച്ച് ഇടുക്കി ജില്ലയിൽ ക്ഷേമനിധി ബോർഡ്‌ ചെയർമാൻ റ്റി.ബി സുബൈർ ക്ഷേമമനിധി അംഗം മിനിമോൾ സാബുവിന് ഒരു ലക്ഷം രൂപാ നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ സ്വാഗതം ആശംസിച്ചു. ജില്ലാ അസിസ്റ്റൻ്റ് ഭാഗ്യക്കുറി ഓഫീസർ പ്രഭ, ജൂനിയർ സൂപ്രണ്ടുമാരായ ഷാൻ, ഒബി പ്രകാശ്, വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ, ഏജൻ്റുമാർ, വിൽപ്പനക്കാർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ക്ഷേമനിധി ഓഫീസർ നിഷ നന്ദിയും രേഖപ്പെടുത്തി. വീടിൻ്റെ തറ പൂർത്തീകരിച്ച എല്ലാവർക്കും ഇന്നു മുതൽ ആദ്യ ഗഡു ഒരു ലക്ഷം രൂപാ അനുവദിക്കും.

Leave a Comment

Your email address will not be published. Required fields are marked *