Timely news thodupuzha

Month: August 2022

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ

നോയിഡ: ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല, വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനാൽ, അദ്ദേഹത്തിന്‍റെ ഈ പ്രതിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോഗ്രാം പ്ലാസ്റ്റിക് …

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ Read More »

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു ; ഇടമലയാർ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് തുറക്കും

ചെറുതോണി ; ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇടുക്കിയില്‍ 2386.86 അടിയായി. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിടുംഇടുക്കിഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍റിൽ ഒഴുക്കുന്നത്. ഇത് തുടര്‍ന്ന് ചെറുതോണിപ്പുഴയിലും പെരിയാറിലും ജലനിരപ്പ് …

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു ; ഇടമലയാർ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് തുറക്കും Read More »

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കണ്ണൂർ: തളിപ്പറമ്പിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിന്‍ മുങ്ങിയത്.അതിനിടെ, പണം തിരികെ നല്‍കുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളില്‍ സജീവം. നിക്ഷേപകര്‍ക്ക് …

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് Read More »

ട്രംപിന്‍റെ വസതിയില്‍ എഫ്‌ബിഐ റെയ്ഡ്

വാഷിംഗ്ടൻ: മുന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. എഫ്ബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്‍റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന  വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും ഇടുക്കി- ചെറുതോണി ഡാമില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നതിനാൽ ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ചെറുതോണി ഡാമിന്‍റെ 3 ഷട്ടറുകൾ 100 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 200 ഘനമീറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.  3 മണിയോടെ 5 ഷട്ടറുകളും തുറന്ന് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ ആക്കാനാണ് തീരുമാനം.  …

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം Read More »

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം

മാത്യൂസ് സാബു നെയ്യശ്ശേരി ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വർണ്ണ സിന്തുവിന്‍റേത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം Read More »

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്താല്‍, കേരളത്തില്‍ ഓഗസ്റ്റ്  11 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും.  ഇടുക്കി …

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.  ഇന്നലെ രാത്രി 10 ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.