Timely news thodupuzha

logo

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന  വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും ഇടുക്കി- ചെറുതോണി ഡാമില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നതിനാൽ ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം.

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ചെറുതോണി ഡാമിന്‍റെ 3 ഷട്ടറുകൾ 100 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 200 ഘനമീറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.  3 മണിയോടെ 5 ഷട്ടറുകളും തുറന്ന് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ ആക്കാനാണ് തീരുമാനം.  ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *