പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാത്രി 10 ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.