വാഷിംഗ്ടൻ: മുന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. എഫ്ബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്‍റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.
ട്രംപിന്‍റെ വസതിയില്‍ എഫ്‌ബിഐ റെയ്ഡ്
