Timely news thodupuzha

മുൻഷിയിലെ അഭിനേതാവ് ഹരീന്ദ്രകുമാർ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യമായ മുൻഷിയെന്ന പരിപാടിയിലെ അഭിനേതാവ് ഹരീന്ദ്രകുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് റോഡിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണുകിടക്കുന്നത് കണ്ട് യുവാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ. 18 വർഷത്തോളം തുടർച്ചയായി മുൻഷിയിൽ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാർ ഇടംപിടിച്ചിട്ടുണ്ട്. മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിൻറേത്.

Leave a Comment

Your email address will not be published. Required fields are marked *