Timely news thodupuzha

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണ്: അത് നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണെന്നും അത് നിഷേധിക്കുന്നത് അസംബന്ധമാണെന്നും സുപ്രീം കോടതി. ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ 21, 19(1)(a) വകുപ്പുകള്‍ പ്രകാരം കുട്ടികള്‍ അടക്കം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക എന്നത് കുട്ടികളുടെ മൗലിക അവകാശമാണെന്നും അത് നിഷേധിക്കുന്നത് അസംബന്ധമാണെന്നും സുപ്രീം കോടതി. ഇന്‍റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയന്ത്രണങ്ങളും പ്രായപരിധി അടിസ്ഥാനമാക്കിയുള്ള മുന്‍കരുതലുകളും ആവശ്യമാണ്.

മാതാപിതാക്കളുടെ സമ്മതത്തോടെയുള്ള നിരീക്ഷണം, കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് മോഡ’, കുട്ടികളുടെ അക്കൗണ്ടുകള്‍ സ്വതവേ പ്രൈവറ്റ് ആയിരിക്കുക, അറിയപ്പെടാത്ത മുതിര്‍ന്നവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ അനുയോജ്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ആശയങ്ങളുടെയും സര്‍ഗാത്മക പ്രകടനങ്ങളുടെയും വലിയ വേദിയാണ് ഇന്‍റര്‍നെറ്റ്.

ഉള്‍നാടുകളിലുള്ള കുട്ടികളുടെ പഠനത്തിനും വിവരങ്ങള്‍ക്കുമുള്ള ഏക ആശ്രയം പലപ്പോഴും ഇന്‍റര്‍നെറ്റാണെന്ന് നിരീക്ഷിച്ച കോടതി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സമാനമനസ്‌കരായ കൂട്ടുകാരെ കണ്ടെത്താനുള്ള ഇടം ഡിജിറ്റല്‍ ലോകമാണെന്നും വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളുൾപ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പര വിരുദ്ധമായ കാര്യങ്ങളല്ലെന്നും, കുട്ടികള്‍ക്ക് ഈ രണ്ട് അവകാശങ്ങള്‍ക്കും ഒരുപോലെ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. 2020 ലെ അനുരാധ ഭാസിന്‍ കേസ്, 2025ലെ പ്രഗ്യ പ്രസൂന്‍ കേസ് തുടങ്ങിയ മുന്‍കാല സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിലാണ്, ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ലെന്ന സുപ്രധാന പ്രഖ്യാപനം കോടതി നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *