Timely news thodupuzha

മൂല്യമില്ലാത്ത ബഡ്ജറ്റ്: എം മോനിച്ചൻ

തൊടുപുഴ: ജനകീയ വിഷയങ്ങളിൽ മൂല്യമില്ലായ്മ നിഴലിച്ചു നില്ക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു. ശബരി റെയിൽ പാതയ്ക്ക് സംസ്ഥാന വിഹിതം പ്രഖ്യാപിക്കാത്തതും ജില്ലയിൽ സർക്കാർ വീഴ്ചയിൽ സംഭവിച്ച നിർമ്മാണ ക്രമവത്കരണത്തിന് ഫീസ് ഒഴിവാക്കാത്തതും കർഷക ആത്മഹത്യ ഒഴിവാക്കാൻ ജപ്തി നടപടി നേരിടുന്ന കർഷകരെ സഹായി കുന്നതിനും ബഡ്ജറ്റിൽ ഇടമില്ലാ. ജില്ലയ്ക്ക് അനുവദിച്ച 12000 കോടി രൂപ വികസന പാക്കേജ് ‘ശൂന്യ പാക്കേജ് ‘ ആയിരിക്കുന്നു. ടൂറിസമെന്ന വാക്കുപോലും ബഡ്ജറ്റിൽ കാണാനില്ലായെന്നും എം മോനിച്ചൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *