Timely news thodupuzha

താമരശേരി ചുരത്തിൽ കെ.എസ്.ആർ.റ്റി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

കോഴിക്കോട്: താമരശേരി ചുരം ആറ് – ഏഴ് വളവുകൾക്കിടയിൽ കെഎസ്ആർടസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരുക്കേറ്റു. ഗതാഗതം ഭാഗികമായി തടസപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ചുരം ഇറങ്ങിവന്ന ബസും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ 7.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. പരുക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *