ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സത്യപ്രതിജ്ഞ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പരിപാടികൾ അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാകും നടക്കുന്നത്.
ബി.ജെ.പിയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവരും ചടങ്ങിനെത്തും. മണിക് സാഹയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത് തിങ്കളാഴ്ച ചേർന്ന എം.എൽ.എമാരുടെ യോഗത്തിലായിരുന്നു. എന്നാൽ സി.പി.എം, കോൺഗ്രസ് പാർട്ടികൾ, ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും.