ചെന്നൈ: കേരളത്തിൽ നിന്നും ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമണ്ടലം പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങി, 700 പ്രതിനിധികൾ ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയിൽ ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളെക്കുറിച്ചാകും ചർച്ച ചെയ്യുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കൂടാതെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന തീരുമാനങ്ങളും അവിടെ വച്ച് കൈക്കൊള്ളുമെന്നും യു.പി.എ യെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക് രൂപം നൽകുമെന്നുമാണ് നേതാക്കൾ വ്യക്ത മാക്കിയത്.
ഒരു വർഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. യവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുകൾ കൂടുതൽ ഉറപ്പിക്കാനുള്ള നയപരിപാടികൾ ചർച്ചയാകും. നേതാക്കൾ അറിയിച്ചു.