തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ സുരക്ഷ വർധിപ്പിച്ചു. ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിൻറെ ഔദ‍്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു. അതിനാൽ വി.ഡി സതീശനെതിരേ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്നാണ് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ട്. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ നേതാവിൻറെ പരിപാടികളിലും താമസസ്ഥലത്തും ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
വി.ഡി സതീശനെതിരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യത; സുരക്ഷ വർധിപ്പിച്ചു






