പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയാണ്(29) മരിച്ചത്. യുവതിയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെ ശ്വാസ തടസവും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് വാണിയംകുളം പി.കെ ദാസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി നൗഷിജയുടെ കുടുംബം രംഗത്തെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു






