Timely news thodupuzha

എ.ഐ ഉച്ചകോടി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനെ അറസ്റ്റ് ചെയ്തു

ന‍്യൂഡൽഹി: എ.ഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനായ ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഏകദേശം 20 മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എന്നാൽ ചോദ‍്യം ചെയ്യലിന് പൂർണമായി സഹകരിച്ചിട്ടും അന‍്യായമായി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസപ്പെടുത്തൽ, നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഉദയ് ഭാനു ചിബിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *