വയനാട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി മാർച്ചിൽ കേരളത്തിലെത്തുമോയെന്ന ചേദ‍്യത്തിന് മറുപടി പറയാതെ കായികമന്ത്രി വി അബ്ദുറഹ്മാൻ. അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വളരെ വിശദമായി സംസാരിക്കാനുണ്ടെന്നും വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാർച്ചിൽ മെസി ഖത്തറിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദോഹ വേദിയായ ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിൽ അർജൻറീന ടീം കളിക്കും. മെസി മാർച്ചിൽ ഉറപ്പായും കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രി വ‍്യക്തമാക്കിയിരുന്നത്.
മെസി കേരളത്തിലെത്തുമോയെന്ന് ചോദിച്ചപ്പോൾ പിന്നീട് സംസാരിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ





