Timely news thodupuzha

logo

കേരള സ്റ്റോറി – 2 ഷോ റദ്ദാക്കി

കൊച്ചി: നിയമനടപടികൾക്കൊടുവിൽ പ്രദർശാനുമതി നേടിയെടുത്ത വിവാദ ചിത്രം ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. ചിത്രം സംസ്ഥാനത്ത് 38 തിയെറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 14 ഇടത്തും മലബാറിൽ 15 തിയെറ്ററുകളിലുമാണ് ചിത്രമെത്തിയത്. ഇതിൽ പലയിടത്തും ആളില്ലാത്തതിനാൽ പ്രദർശനം റദ്ദാക്കിയതായും വിവരമുണ്ട്. ചിത്രം കാണാൻ പ്രേക്ഷകർ എത്താതിരുന്നതോടെയാണ് പ്രദർശനം റദ്ദാക്കാൻ തീയെറ്ററുകൾ തീരുമാനിച്ചത്. കോഴിക്കോട് കഴിഞ്ഞദിവസം രാത്രി നടക്കേണ്ടിയിരുന്ന ഷോ റദ്ദാക്കിയതായും വിവരമുണ്ട്. എറണാകുളം മരടിലെ തീയെറ്ററിൽ രാവിലെ 10.10ന് നടക്കേണ്ട ഷോയും ഒഴിവാക്കി. സിനിമ കാണാൻ ആരും എത്താതിരുന്നതോടെയാണ് ഷോ റദ്ദാക്കിയത്. ചില തിയെറ്റുകൾക്ക് നേരേ പ്രതിഷേധ സാധ്യതയും നിലനിൽക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *