Timely news thodupuzha

പാർട്ടിയിൽ സസ്പെൻ്റ് ചെയ്ത മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു; അസമിലാണ് സംഭവം

ഗുവാഹത്തി: അസമിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്ത മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മലാഖ്യ ദേ പുർകായസ്ഥ, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിവരാണ് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിനെ വെട്ടിലാക്കി എംഎൽഎമാരുടെ പാർട്ടി മാറ്റം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു മൂവരെയും കോൺഗ്രസ് സസ്‌പെൻ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *