Timely news thodupuzha

റോഷി അഗസ്റ്റിൻ്റെ വികസന വിരുദ്ധമുഖം തുറന്നുകാട്ടുമെന്ന് യു.ഡി.എഫ്

ചെറുതോണി: ജൽ ജീവൻ പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് വകുപ്പ് മന്ത്രിയുടെ അറിവേടെ നടത്തിയിട്ടുള്ളതെന്നും, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉത്ഘാടന മാമാങ്കം നടത്തി ജനത്തെ വിഢിയാക്കാനുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പതിവ് ശ്രമം അവസാനിപ്പിക്കണമെന്നും, കഴിഞ്ഞ അഞ്ച് വർഷം പ്രഖ്യാപനങ്ങൾ മാത്രം നടത്തി അനുമതി പോലും ഇല്ലാത്ത പദ്ധതികളുടെ ഉത്ഘാടനം നടത്തുന്ന ഇടുക്കി എം.എൽ.എയുടെ വികസന വിരുദ്ധ മുഖം തുറന്നു കാട്ടുന്നതിന് നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രചരണ പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളതായും യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു. ഇടുക്കി ഡി.സി.സി.യിൽ കൂടിയ യു. ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയിൽ ചെയർമാൻ എം.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്ത യോഗത്തിൽ തോമസ് രാജൻ ,എ.പി.ഉസ്മാൻ ,നോബിൾ ജോസഫ് ,അഡ്വ.തോമസ് പെരുമന, ജോയി കൊച്ചു കരോട്ട് ,അനീഷ് ജോർജ്ജ്, എൻ.പുരുഷോത്തമൻ ,അനിൽ ആനയ്ക്കനാട്ട്, മോഹൻ നായർ ,പി.ഡി.ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *