Timely news thodupuzha

logo

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനും ചരിത്രകാരനുമായ കെ.എൻ പണിക്കർ(89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. മാർക്സിസ്റ്റ് രീതിയിലുള്ള ചരിത്ര രചന നടത്തിയിരുന്ന പണിക്കർക്ക് 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം നൽകിയിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി ചെയർമാനായും പ്രവർത്തിച്ചു. നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *