ചെറുതോണി: കൃഷി വിദ്യാഭ്യാസം ഭവന നിർമ്മാണം ഉൾപ്പെടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണ് ഇത്തവണ മരിയാപുരം ഗ്രാമ പഞ്ചായത്തിന് വേണ്ടി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡണ്ട് സണ്ണി ജോൺ അവതരിപ്പിച്ചത്. മുൻ സാമ്പത്തിക വർഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 16 കോടി 17 ലക്ഷത്തി 96 182 രൂപ വരവും 11 കോടി 97 ലക്ഷത്തി 74933 രൂപ ചെലവും 4 കോടി 20 ലക്ഷത്തി 21249 രൂപ നീക്കി ബാക്കിയുമാണ് ബഡ്ജറ്റ് പ്രതീക്ഷ.
സമ്പൂർണ്ണ ശുചിത്വം, പിന്നോക്ക ക്ഷേമ പ്രവർത്തനങ്ങൾ ആരോഗ്യ മേഖല ക്ഷീര മേഖല ,റോഡ് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന് ബജറ്റ് സമ്മേളനത്തിൽ പ്രസിഡണ്ട് ജിപ്സി ജിമ്മി അധ്യക്ഷത വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എപി ഉസ്മാൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് സുകുമാരൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോളി ജോയ്, മിനിജോണി,ശ്രീലാൽ എസ്,മറ്റ് പഞ്ചായത്ത് അംഗങ്ങൾ നിർവഹണ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പങ്കെടുത്തു.






