Timely news thodupuzha

താമരശേരിയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. എട്ട് – ഒമ്പത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. അത്തോളി കൊളത്തൂർ സ്വദേശിയുടേത് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഇത് ശ്രദ്ധയിൽ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *