Timely news thodupuzha

കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; പൊലീസ് കേസെടുത്തു

മലപ്പുറം: വേങ്ങരയിൽ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കേസെടുത്ത് കോട്ടക്കൽ പൊലീസ്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവം നാശനഷ്ടം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് തീയിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *