പാലാ: വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് (24) പരിക്കേറ്റു. വൈകുന്നേരം 5 മണിക്ക് ആയിരുന്നു അപകടം. കിഴ പറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64) പരിക്കേറ്റു. വൈകുന്നേരം നാലുമണിക്കാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മിനി മോഹന് (56) പരിക്കേറ്റു. വൈകിട്ട് മൂന്നരയോടെയാണ് അപകടം. ചിറ്റൂരിൽ വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ അരീക്കുഴ സ്വദേശി റോയി പി.ബിക്ക്(42)പരിക്കേറ്റു. ഉച്ചക്ക് ആയിരുന്നു അപകടം. ഈ നാല് പേരെയാണ് മാർ സ്ലീവ മെഡിസിറ്റിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.
വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു






