തൊടുപുഴ: വില്പനക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം എം ഡി എം എയുമായി മൂവർ സംഘം പിടിയിൽ. കരിമണ്ണൂർ ചിലവ് ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്. ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ജബ്ബാർ മകൻ ഫൈസൽ ജബ്ബാർ, ചിലവ് പാലക്കാട്ട് വീട്ടിൽ ബൈജു മകൻ അജിൽ, അജിലിന്റെ അനിയൻ അഖിൽ എന്നിവരാണ് പ്രതികൾ.
തൊടുപുഴ ഡി വൈ എസ് പി സ്ക്വാഡും കരിമണ്ണൂർ പോലീസും ചേർന്നാണ് പിടികൂടിയത്. തൊടുപുഴ ഡി വൈ എസ് പി സ്‌ക്വാഡിൽ ഉള്ള എസ് ഐ ഷംസുദീൻ, എസ്.സി.പി.ഒ ഹരീഷ് ബാബു, സി.പി.ഒ മഹേഷ് രാജ് എന്നിവരും കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ് ഐ സൈദ് മുഹമ്മദ്, എസ് ഐ ബേബി ജോസഫ്, എസ്.സി.പി.ഒ അൻസാർ അലിയാർ, ഡ്രൈവർ ശിഹാബുദീൻ എന്നവർ പങ്കാളികളായി. പ്രതികൾക്ക് എതിരെ കരിമണ്ണൂർ പോലീസ് കേസ് എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇതേ സമയം ലഹരി മാഫിയക്കെതിരെ ചിലവ് മേഖലയിൽ ജനങ്ങൾ ജാഗ്രത സമിതികൾ രൂപീകരിച്ചിരുന്നു. ലഹരി വിൽപ്പനയ്ക്ക് എത്തുന്നവരെ ജനങ്ങൾ നേരിടുന്ന സാഹചര്യം. പോലീസ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾക്ക് ചില കേന്ദ്രങ്ങളിൽ നിന്നും വിലക്ക് പോലെ തോന്നിയ സാഹചര്യത്തിലാണ് നാട്ടിലെ യുവജനതയുടെ വഴി തെറ്റൽ ഒഴിവാക്കാൻ ജനങ്ങൾ സംഘടിച്ചത്. എന്നാൽ ലഹരി സംഘങ്ങൾ നാട്ടുകാരെ വാഹനം ഇടിക്കും, അപായ പെടുത്തും തുടങ്ങിയ ഭീഷണി ഉയർന്ന സമയത്താണ് മൂവർ സംഘം പിടിയിലായത്. ഓരോ നാട്ടിലും ജനങ്ങൾ സംഘടിച്ചു ഇക്കൂട്ടങ്ങളെ നേരിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിദ്യാർഥി യുവജന സംഘടനകളിൽ കയറി കൂടി ലഹരി വില്പന നടത്തുന്നവരും ഉണ്ടത്രേ. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരെ കൂച്ചു വിലങ്ങിട്ടിരിക്കുന്ന നാട്ടിൽ ജനങ്ങൾ നിയമം കയ്യിൽ എടുക്കുന്ന സാഹചര്യമാണ് വന്നു കൂടി യിരിക്കുന്നത്.






