തൊടുപുഴ: അസഹനീയ ചൂടിൽ നട്ടം തിരിയുന്ന തൊടുപുഴയിൽ രാത്രി യിൽ മനഃപൂർവ്വം കറണ്ട് കട്ട് ചെയ്ത് ജനങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന തൊടുപുഴ കെ.എസ്.ഇ.ബി അധികൃതർ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന പണി നിർത്തണമെന്നും, കറണ്ട് കട്ടില്ലാത്ത 10 വർഷങ്ങൾ എന്ന് കൊട്ടിഘോഷിച്ച് പരസ്യത്തിനായി കോടികൾ മുടക്കുന്ന പിണറായി വിജയൻ ജനത്തെ കബളിപ്പിച്ചുവെന്നും. ഇനി രാത്രിയിൽ കറണ്ട് കട്ട് ഉണ്ടായാൽ കെ എസ് ഇ ബി ഓഫീസ് കിടന്നുറങ്ങാൻ ഉപയോഗിക്കുമെന്ന് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാൽ സമദ് പറഞ്ഞു.
രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്






