Timely news thodupuzha

പാചകവാതക ക്ഷാമം രൂക്ഷം, പ്രത്യക്ഷ സമരത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്ത്

അടിമാലി: ഭാരത് ഗ്യാസ് ഏജൻസി ഉൾപ്പെടെ വിവിധ ഗ്യാസ് ഏജൻസിയിൽ നിന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നില്ല.ഗുണഭോക്താക്കളുടെ ദുരിതം പരിഹരിക്കണമെന്ന് താലൂക്ക് സപ്ളൈ ഓഫീസർമാർ ജില്ലാ സപ്‌ളൈ ഓഫീസറോട് ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. നാളുകളായി ഗുണഭോക്താക്കൾക്ക് സിലിണുറുകൾ പിലിറുകൾ ലഭിക്കുന്നില്ല. ഇറാൻ യുദ്ധത്തിന്റെ മറവിൽ സാധാരണ ജനങ്ങളെ വിഷമിപ്പിക്കുന്നതായി അറിയുന്നു. യുദ്ധം ഉണ്ടായതിനാൽ സിലിണ്ടർ ലഭിക്കുന്നില്ല എന്ന് പറയുമ്പോൾ സർക്കാർ അധികൃതർ പറയുന്നത് സിലിണ്ടറുകൾ പഴയത് പോലെ തന്നെ നൽകുന്നുണ്ട് എന്നാണ്. ഇതുവരെയും കറവ് വരുത്തിയിട്ടില്ല എന്നുമാണ്.

പള്ളിവാസൽ,കുരിശുപാറ,കല്ലാർ,കൈലാസം,പണിക്കൻക്കുടി,ഉടുമ്പൻചോല, മുളരിക്കുടി പെരിഞ്ചാംക്കുട്ടി, മൈലാടുംപ്പാറ, മുതിരപ്പുഴ ഇടങ്ങി എല്ലാ പ്രദേശങ്ങളിലും മാസങ്ങളായി സിലിണ്ടറുകൾ ലഭിക്കുന്നില്ല. അതികഠിനമായ ചൂടുമൂലം ശരീരം ചുട്ടുപൊള്ളുന്ന ഈ സമയത്ത് അടിമാലി കല്ലാർക്കുട്ടി റോഡിൽ വണ്ടിയിൽ ഏജൻസി ഗ്യാസ് വിതരണം നടത്തുന്നു. എന്നാൽ യഥാർത്ഥ ഗുണഭോക്താക്കൾ പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യൂ നിന്ന് വിഷമിച്ച് മടങ്ങിപോകേണ്ടി വരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാളതാരു നിലപാടും എടുക്കാതെ ഏജൻസികൾക്ക് വേണ്ടി നിലകൊള്ളുന്ന സിവിൽ സാപ്‌ളൈസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിക്കുന്നു.

ഇടാതെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിച്ച് യഥാർത്ഥ ഗുണഭോക്താക്കൾക്ക് സിലിണ്ടറുകൾ അവരവരുടെ സ്ഥലങ്ങളിൽ നൽകുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ഇടുക്കി ജില്ല സപ്ലൈ ഓഫീസിന് മുൻപിൽ സത്യാഗ്രഹ സമര പരിപാടി അരംഭിക്കുന്നതാണെന്ന് പ്രസിഡന്റ്റ് മോഹൻനായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ .മാക്സിൻ ആന്റണി, ക്ഷേമ ” കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തുളസീഭായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *