Timely news thodupuzha

യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ.എസ്‌.പി നേതാക്കൾ ശ്രമിച്ചതായി ആരോപണം

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ.എസ്‌.പി നേതാക്കൾ ശ്രമിച്ചതായി ആരോപണം. ആർ.എസ്‌.പി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് സി.പി.എം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കൊട്ടിക്കലാശത്തിൻ്റെ തലേന്ന് ആയിരുന്നു സംഭവം. കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു. കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ആർ.എസ്‌.പി നേതാക്കൾ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

Leave a Comment

Your email address will not be published. Required fields are marked *