Timely news thodupuzha

ബാംഗ്ലൂരിൽ കോൺഗ്രസ് നേതാവിൻ്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂരമർദനം

ബാംഗ്ലൂർ: കോൺഗ്രസ് നേതാവിൻ്റെ വഴിവിട്ട ബന്ധം ചോദ‍്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മർദനം. ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവാണ് കുട്ടികളെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷൻ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. രാഘവേന്ദ്ര എന്നയാൾ നൽകിയ പരാതി പ്രകാരം ആനന്ദ് നായിഡുവിന് ഇയാളുടെ ഭാര‍്യയുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം. ഇത് ചോദ‍്യം ചെയ്തതിന് പരാതിക്കാരൻറെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആനന്ദ് നായിഡു ആക്രമിക്കുകയായിരുന്നു. കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *