ഇടുക്കി: തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അഗസ്റ്റിൻ. തെറ്റ് പറ്റിയത് കണ്ടെത്തി തിരുത്തും. വികസന പ്രവർത്തനങ്ങളിൽ പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകും. മുന്നണി മാറ്റം പാർട്ടിയിൽ ചർച്ചയായിട്ടില്ല. ഭരണ വിരുദ്ധ വികാരം ഉള്ളതായി തോന്നിയിട്ടില്ല. തോൽവി ദൈവം അറിഞ്ഞ് നൽകിയതാണെന്ന് കരുതുന്നു. ഈശ്വര വിശ്വാസത്തെ മുറുകെ പിടിക്കുമെന്നും പ്രതിസന്ധിയിൽ ദൈവത്തെ അഭയം പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അഗസ്റ്റിൻ






