Timely news thodupuzha

സേലം – ബെംഗളൂരു ഹൈവേയിൽ നൈറ്റ് സർവീസ് ബസ്സുകൾ കൂട്ടിയിടിച്ചു; ഏറെ നേരം ഗതാഗത തടസ്സപ്പെട്ടു

ധർമ്മപുരി: സേലം – ബെംഗളൂരു ദേശീയപാതയിൽ കേരളത്തിൽ നിന്നുള്ള രണ്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട്ടിലെ ധർമ്മപുരിക്ക് സമീപമുണ്ടായ അപകടത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

പത്തനംതിട്ടയിൽ നിന്നും തൊടുപുഴ വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ‘രുക്മ’ ബസ്സും, എറണാകുളത്തു നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘ജി8 എക്സ്പ്രസ്’ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. രുക്മ ബസ്സിനെ മറികടക്കാൻ (Overtake) ശ്രമിക്കുന്നതിനിടെ ജി8 എക്സ്പ്രസ് ബസ് രുക്മ ബസ്സിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രുക്മ ബസ്സിന്റെ വലതുവശത്ത് പിൻഭാഗത്തെ ജനൽച്ചില്ലുകൾ പൂർണ്ണമായും തകർന്നു.ധർമ്മപുരി ജില്ലയിലെ നല്ലമ്പള്ളി താലൂക്കിൽ, ഗെംഗലപുരം ലക്ഷ്മി നാരായണ പോളിടെക്നിക് കോളേജിനും ശ്രീ ബാലാജി ആശുപത്രിക്കും മധ്യേയാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *