Timely news thodupuzha

കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ലെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിലോ മറ്റാരുടെയെങ്കിലും കൈയിലോ ഒറ്റമൂലി പ്രയോഗങ്ങളില്ലെന്നും, ആക്രമണം ത‍ടയുന്നതിൽ പ്രഥമ ഉത്തരവാദിത്വം വനം വകുപ്പിനു തന്നെയാണെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേരുമെന്നും മന്ത്രി വ‍്യക്തമാക്കി. അതിരപ്പിള്ളി പുല്ലേർ കാട്ട് മോഹനൻ എന്ന 65 വയസുകാരനാണ് കാട്ടാന ആക്രമണത്തിൽ‌ പുലർച്ചെ മരിച്ചത്. കാട്ടാന ഇറങ്ങിയ സമയം മോഹനൻ മുന്നിൽ ചെന്ന് പെടുകയായിരുന്നു. പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾ ആലോചിക്കാൻ തൃശൂർ ജില്ലാ കലക്റ്റർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *