Timely news thodupuzha

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ നിര്യാതനായി

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ധനപാലൻ‌ അന്തരിച്ചു. 76 വയസായിരുന്നു. പറവൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് അന്ത‍്യം. വാർധക‍്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മുൻ ലോക്സഭ അംഗമായ ധനപാലൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്റ്റർ ബോർഡ് അംഗം, പറവൂർ നഗരസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *