ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായ ദളിത് യുവാവായ 18 കാരനെ അടിച്ചുകൊന്നു. സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിൻറെ സുഹൃത്തുക്കൾക്കും പരുക്കേറ്റു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേതൻ ലാൽ എന്ന യുവാവാണ് മരിച്ചത്. കേതൻ കഴിഞ്ഞ 6 മാസമായി ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടി വിളിച്ചതിനെ തുടർന്ന് കേതനും സുഹൃത്ത് ദിവാകറും കൂടി രാതി 11 മണിയോടെ അവളുടെ ഗ്രാമമായ ഖോൽഗഢിലേക്ക് എത്തിയത്. ഇവിടെ എത്തിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും മുറിയിൽ ഇട്ട് പൂട്ടുകയും വടിവാളും മറ്റുമുപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ കേതൻറെ പിതാവിനെ പെൺകുട്ടിയുടെ പിതാവ് വിളിക്കുകയും മകനെ കൂട്ടിക്കൊണ്ട് പോവാൻ പറയുകയുമായിരുന്നു. ഇത് പ്രകാരം കേരൻറെ പിതാവ് എത്തിയപ്പോഴാണ് മകനെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് ഉടൻ തന്നെ കേതൻറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരേ കൊലപാതകക്കുറ്റം, എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) എന്നീ നിയമങ്ങൾ പ്രകാരം കേസെടുത്തത്. പ്രദേശത്ത് മുൻപും സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി യുവാവിനെ അടിച്ചുകൊന്നു






