തൊടുപുഴ: മൂലമറ്റം ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് കാത്തു നിന്ന സ്ത്രീയുടെ കൈയില്‍ നിന്നും പഴ്സ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടയാളെ കാഞ്ഞാര്‍ പോലീസ് പിടികൂടി. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇടുക്കി കുളമാവ് ചെറുകരപറമ്പില്‍ മധുവിനെയാണ് കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ ശ്യാം കുമാര്‍, എസ്.ഐ ഹാഷിം, നജീബ്, എസ്.സി.പി.ഒ ഇസ്മായില്‍, മുജീബ് തുടങ്ങിയവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച ആള്‍ പിടിയില്‍





